Friday, January 28, 2011

ഫേസ് ബുക്കിൽ യുക്തിബോധം എന്ന ഗ്രൂപ്പിൽ വന്ന സം‍വരണത്തെക്കുറിച്ചുള്ള ചർച്ചയുടെ പൂർണ്ണ രൂപം


റിസര്‍വേഷന്‍ സമ്പ്രദായം ശാസ്ത്രീയമോ എന്ന് ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്ന..ഇന്നും ജാതി-മത അടിസ്ഥാനത്തില്‍ സംവരണം വേണോ എന്നുള്ളത് ഒരു ചോദ്യമല്ലേ..
  • Donnie Brasco and 3 others like this.
    • Pradaush Kumar ജാതി വേണ്ടാ എന്ന് നമ്മള്‍ നാലാള്‍ പറഞ്ഞതുകൊണ്ട് ഇന്ത്യയില്‍ ജാതി ഇല്ല എന്ന് അര്‍ത്ഥമില്ല.
      January 1 at 3:19pm ·  ·  3 people
    • Jeevan Phoenix നമ്മളെങ്കിലും പറയുന്നു എന്നത് ഒരു വസ്തുത അല്ലെ..ഇന്ധ്യന്‍ ഭരണഘടനയില്‍ വെറുതെ ആണെങ്കിലും ഒരു മതേതരത്വം പറഞ്ഞിട്ടില്ലേ..
      January 1 at 3:21pm ·  ·  2 people
    • Pradaush Kumar ജാതി ഉണ്ട്, ജാതി വിവേചനവും ഉണ്ട്. പിന്നെ, ജാതി സംവരണം ഒരു ഒറ്റ മൂളിയായിരുന്നില്ല. ഭൂപരിഷ്കരണവും വര്‍ഗ ബന്ധങ്ങളെ പോളിചെഴുത്തും അതിന്റെ ഭാഗമായിരുന്നു. അത് അതിന്റേതായ അര്‍ത്ഥത്തില്‍ എവിടെയും നടന്നില്ല.
      January 1 at 3:22pm ·  ·  2 people
    • Jeevan Phoenix ഈ ജാതി തിരിച്ചുള്ള സംവരണം ജനങ്ങളുടെ മനസ്സിലെ 'ജാതിബോധം' പ്രോത്സാഹിപ്പിക്കുകയെ ഉള്ളു..സാമ്ബതിക്കമായ് മുന്നോക്കം നില്‍ക്കുന്ന കീഴ് ജാതിക്കാരന് അവസരവും മറ്റൊരാള്‍ക്ക് അവസരം ഇല്ലാതാവുകയും എന്നതും ഒരു സാമൂഹ്യ പ്രശ്നമല്ലേ..എന്ത് കൊണ്ട് സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ ആക്കികൂട..ഇപ്പോഴും ജാതി-മത വേര്‍തിരിവുകളെ പ്രോത്സാഹിപ്പിക്കണോ..?
      January 1 at 3:25pm · 
    • Pradaush Kumar സംവരണം പ്രഖ്യാപിക്കപ്പെട്ടത് സാമ്പത്തികമായ ഉച്ചനീചത്വം പരിഹരിക്കാനല്ല. മരിച്ച സാമൂഹ്യ ഉച്ചനീചത്വം പരിഹരിക്കാനാണ്. അത് ഭൂപരിഷ്കരണവും വര്‍ഗ ബന്ധങ്ങളുടെ പോളിചെഴുതും കൂടി കൂട്ടി ചേര്‍ത്താണ് മുന്നോട്ട് വയ്ക്കപ്പെട്ടതും. എന്നാല്‍ വോട്ട രാഷ്ട്രീയം ലക്ഷ്യമാക്കി സംവരണം മാത്രമാണ് നടപ്പിലാക്കപ്പെട്ടത്‌, അത് പോലും പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ ശ്രമം നടന്നിട്ടില്ല എന്ന് kaanaavunnathaanu.
      January 1 at 4:43pm ·  ·  5 people
    • Pradaush Kumar മറു ഭാഗത്ത് സാമ്പത്തികമായ ഉച്ച നീചത്വം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉയര്‍ന്ന ജാതിക്കാരന്റെ പ്രശ്നം ജാതിയുടെതല്ല. മരിച്ച ഇന്ത്യയില്‍ ഏതൊരാളും അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയുടെയും തൊഴില്‍ സംസ്കാരത്തിന്റെയും വിദ്യാഭ്യാസ അവകാശങ്ങളുടെയും ആണ്. അത് പരിഹരിക്കേണ്ടത് പൊതുവേ സമൂഹത്തിലുണ്ടാകേണ്ട വികസനതോട് ബന്ധപ്പെട്ടാണ്. അവിടെയും ഭരണകൂടം prathikkoottilaanu.
      January 1 at 4:46pm ·  ·  4 people
    • Sreenath Kadanchery ജോലി സംവരണം ഒഴികെ സംവരണം ഏതു മേഖലയില്‍ നടപ്പാക്കുന്നതിലും വിരോധമില്ല. ജോലിയില്‍ സംവരണം തെറ്റായ നടപടിയാണ്.
      January 2 at 2:19pm · 
    • Pradaush Kumar അതെന്താ സുഹൃത്തെ ജോലിയില്‍ മാത്രം പ്രശ്നം?
      January 3 at 12:10am · 
    • Rejesh Paul എന്നെ ബാധിക്കുന്ന കാര്യങ്ങള്‍ മാത്രം ഞാന്‍ നോക്കിയാല്‍ പോരെ
      January 3 at 12:16am ·  ·  2 people
    • Sreenath Kadanchery പല തസ്തികകള്‍ക്കും സംവരണ സീറ്റില്‍ qualification ഇളവും കാണാറുണ്ട്. ഇത്തരം ആളുകള്‍ ജോലി ചെയ്‌താല്‍ എന്ടാകും സ്ഥിതി? അതിനെയാണ് ചോദ്യം ചെയ്യുന്നത്.
      January 3 at 11:30am · 
    • Pradaush Kumar ‎@SK, മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് സംവരണം ഇതേ കാരണം പറഞ്ഞ് എതിർത്തിരുന്ന ആളുകളും മാധ്യമങ്ങളും ഇന്ന് സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ പണം നൽകി സീറ്റ് വാങ്ങുന്നതിനെയും അടിസ്ഥാന പരീക്ഷകളിൽ മാർക്ക് കുറഞ്ഞവർ പഠിക്കാൻ കയറുന്നതിനെയും പടിച്ചിറങ്ങുന്നതിനെയും എതിർക്കുന്നില്ല.
      January 4 at 12:55am ·  ·  5 people
    • Sreenath Kadanchery തീര്‍ച്ചയായും എതിര്‍ക്കനമെന്നാണ് എന്റെ പക്ഷം..
      January 5 at 2:34pm · 
    • Prasanth Ab 
      സം‍വരണം എന്നത് സാമ്പത്തിക പ്രശ്നം പരിഹരിക്കാനുള്ളതല്ല,.സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാനുള്ള അതായത് അവരെ അധികാരത്തിൽ പങ്കാളിയാക്കുള്ള ശ്രമം മാത്രം,.സം‍വരണത്തിലൂടെ തസ്തികളുടെ ഗുണം നഷ്ടപ്പെടുന്നു എന്നുള്ള ആരോപണം പൊതുവെ ഉന്നയിക്കപ്പെടുന്നതാണ്..എന്താണ് ഈ കോളിറ്റി.. ഭരണത്തെ നിയന്ത്രിക്കുന്ന പാർലമെന്റ് , ഉദ്യോഗസ്ഥ,ന്യായധിപ,പത്ര മേഖലകളിൽ കോളിറ്റിയുള്ളവർ എന്ന് കൊട്ടിഘോഷിക്കുന്ന സവർണ്ണ് വിഭാങ്ങൾ തന്നെയാണ് 72%വും കയ്യടക്കി വച്ചിരിക്കുന്നത് ..അവർ ഭരിച്ച് കുളമാക്കിയ ഈ രാജ്യം ഏത് ഗുണനിലവാരം വെച്ചാണ് നമ്മൾ അളക്കേണ്ടത് ,.അതായത് ജനങ്ങളെ ചൂഷണം ചെയ്ത് വലുതാവുന്നതും ഒരു കോളിറ്റി തന്നെയാണോ,. മെഡിക്കൽ മേഖലയിലോ മറ്റ് മേഖലകളിലോ സീറ്റിലേക്ക് കടന്ന് കയറൻ മാത്രമെ സം‍വരണമുള്ളൂ അല്ലാതെ അതിന്റെ ഫൈനൽ പരീക്ഷക്ക് സം‍വരണ കാരന് ഒരു പേപ്പറും ,സം‍വരണമില്ലാത്തവന് മറ്റോരു പേപ്പറും എന്ന വ്യവസ്തിലല്ല എന്ന് മനസിലാക്കുക.....ഇ ന്ത്യയിലെ 28%വരുന്ന സവർണ വിഭാഗങ്ങളാണ് 72%തസ്തികളും കയ്യടക്കി വെച്ചിട്ടൂള്ള യാഥാർത്യം മനസിലാക്കുക...
      January 5 at 3:47pm ·  ·  4 people
    • Pradaush Kumar Prasant, you said it.
      January 5 at 4:08pm ·  ·  1 person
    • Prasanth Ab ജാതിയെ വെറും വൈകാരികമായല്ല കാണേണ്ടത് ,അധികാരത്തിന്റെ ഘടനയുമായി ബന്ധപ്പെട്ടതാണ് ജാതി ..ഉല്പാദാന വിതരണവുമായുല്ല ബന്ധങ്ങളിലൂടെയാണ് നാം ജാതിയെ അന്വേഷിക്കേണ്ടത് ,..മത മാറം ,ജാതി മാറാൻ കഴിയില്ല...ക്രിസ്ത്യൻമതം സ്വീകരിച്ച ദളിതർ ഒരു ഉദാഹരണം,.ഉത്തരെന്ത്യയിൽ പോയാൽ എല്ലാ മതങ്ങളിലും ജാതികൾ കാണം...അധികാരത്തിന്റെ ഈ പ്രാക്രിതമായ ഘടനക്കാണ് മാറ്റം വരേണ്ടത്..
      January 5 at 4:10pm ·  ·  2 people
    • Prasanth Ab പികെ ബാലക്രിഷ്ണൻ,സോമശേഖരൻ,അജിത്ത് തുടങ്ങിയവർ കേരളത്തിന്റെ ജാതിവ്യവസ്ഥയേക്കുറിച്ച് പടനം നടത്തിയവരാണ്.അവരുടെ പുസ്തകങ്ങൾ എല്ലാവരും വായിക്കാൻ ശ്രമിക്കുക...
      January 5 at 4:21pm ·  ·  3 people
    • Remya Kannankuzhy ജാതി തിരിച്ചു റിസര്‍വേഷന്‍ കിട്ടിയാല്‍ ജാതീയമായ അധികാരഘടന പൊളിക്കാന്‍ പറ്റുമോ? അത് വീണ്ടു ജാതിയെ ഉറപ്പിക്കുകയല്ലേ ചെയ്യുന്നത്? നമുക്ക് വേണ്ടത് അത്തരത്തിലുള്ള വേര്‍തിരിവ് ഇല്ലാതാകുകയാണ്. എല്ലാപേര്‍ക്കും തുല്യമായി സൌജന്യമായി വിദ്യാഭ്യാസം നല്‍കുക. ഇപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്യം നോക്കാം, അവിടെ കഴിവും അഭിരുചിയും ആണ് പ്രധാനമാകെണ്ടത്. അത് ജാതി തിരിച്ചു കൊടുക്കണോ?
      January 5 at 4:59pm · 
    • Remya Kannankuzhy 
      മനുഷ്യനുണ്ടായത് ഒരൊറ്റ പൂര്‍വികനില്‍ നിന്നാണ്. മനുഷ്യന്‍ എന്നതും ഒരു സ്പീഷീസ് ആണ്. അതില്‍ ഹോമോ സാപിയന്‍സ് പുലയന്‍, ഹോമോ സാപിയന്‍സ് നായര്‍, ഹോമോ സാപിയന്‍സ് യാദവന്‍ എന്നൊന്നുമില്ല. അത് മനസിലാക്കുക. ജൈവികമായ ആയ കാരണങ്ങള്‍ കൊണ്ട് ചില വ്യത്യാസങ...See More
      January 5 at 5:18pm · 
    • Bineesh Moilothara ജാതി നിരോധികുന്നതില്‍ എന്താണ് തെറ്റ് ?
      January 5 at 5:20pm · 
    • Remya Kannankuzhy ജാതി ആദ്യം നിരോധിക്കേണ്ടത് നമ്മുടെ മനസുകളിലാണ്
      January 5 at 5:23pm · 
    • Bineesh Moilothara അതിന്റെ ആധികാരികത ഉറപികുന്ന പരിപടിയനാലോ നമുടെ cirtificates , ആ കോളം ഒഴിവാക്കിയാല്‍ തന്നെ പ്രശ്നം ഒരു പരിധിവരെ ഒഴിവാകാം
      January 5 at 5:25pm · 
    • Murali Krishnan Bhattathiripad 
      Resesvation jathi thirichu veno ennathinekkal resevation veno ennathanu chodyam. Karanam reservationiloode oru vibhagam alukale kazhivu kettavarakki mattukayanu yadhardhathil cheyyunnath. Karanam open meritil matsarichu kazhivu theliyuchu v...See More
      January 5 at 5:25pm · 
    • Bineesh Moilothara നമ്മുടെ നിലവിലെ സംവരണ വെവസ്ഥ ആശസ്ത്രീയമാണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ നിലവിലെ ഇന്ത്യന്‍ സാഹചരയാതില്‍ scholership പോലെയുള്ള ശാസ്ത്രീയ മായ ഉയര്തികൊണ്ടുവരല്‍ നടപിലകുക കുറച്ചു ബുദ്ധിമുട്ടുള്ള കരിം ആണ്
      January 5 at 5:36pm · 
    • Viju Krishnan 
      ജാതി തിരിച്ചുള്ള സംവരണം എല്ലാ കാലത്തും നിലനിൽക്കേണ്ട ഒന്നല്ല. ജാതിയുടെ നുകത്താൽ അടിച്ചമർത്തപ്പെടുകയും വിദ്യാഭ്യാസവും സാമൂഹ്യസമത്വവും നിഷേധിക്കപ്പെട്ട വിഭാഗത്തെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാനുള്ള ഒരു താൽക്കാലിക സംവിധാനമാണ് സംവരണം എന്ന തത്വത്തിലൂടെ മുന്നോട്ട് വയ്ക്കപ്പട്ടത്. ജാതിപ്രശ്നം ജാതിയുടെ അടിസ്താനമായ കുലത്തൊഴിൽ, ഭൂമിയിലുള്ള അവകാശം എന്നിവയിലെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന വിഷയമാണ്.അതുകൊണ്ട് ഭൂബന്ധങ്ങളിലുള്ള പൊളിച്ചെഴുത്തും ഒഴിച്ച് കൂടാത്ത ഒന്നായിരുന്നു. എന്നാൽ നമ്മുടെ ഭരണകൂടത്തിന്റെ വർഗനിലപാട് സംവരണത്തെ ഒരു വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായി നടപ്പിലാക്കുകയും ഭൂപരിഷ്കരണവും ഭൂബന്ധങ്ങളിലെ പൊളിച്ചെഴുത്തും മാറ്റിവയ്ക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ജാതി പ്രശ്നം ഇന്നും ഒരു സാമൂഹ്യപ്രശ്നമായി നിലനിൽക്കുന്നു.
      January 6 at 9:05pm ·  ·  4 people
    • Shine Kr Samvaram ozhivakkunnu..all problems solved ?? Pathetic thoughts..Why not discussing about oil price and water charges ??
      January 6 at 10:55pm · 
    • Pradaush Kumar എല്ലാം വിഷയങ്ങളും ചർച്ച ചെയ്യേണ്ടത് തന്നെയല്ലേ, പ്രത്യേകിച്ച് ഓരോ വിഷയത്തിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ? പെട്രോൾ, വെള്ളം, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലവർദ്ധനവിനെതിരായ ചർച്ചയിലും ഞങ്ങൾ സജീവമാണ്.
      January 7 at 12:28pm ·  ·  1 person
    • Rahul Blathur ‎100 varshathinu sesham mathramanu jathi samvaram ozhivakapedanulla 1% sadhyatha kanunnath.

      medical, teaching mekhalakalilekulla thiranjedup yogyatha mathram kanakkileduthavunnathanu samoohathnu nallath
      January 7 at 2:45pm ·  ·  1 person
    • Pk Shakeel Islaminte swathavakaasam Penmakalulla mathapithakkalkku oru pedi swapnam ayirikkunooo....
      January 7 at 2:57pm ·  ·  1 person
    • Prasanth Ab 
      സം‍വരണത്തിനെതിരെ ഉറഞ്ഞ് തുള്ളി വാളെടുത്ത മനുവാദികളും പ്രശ്ചന്ന മനുവാദികളും ,പുരോഗമന വാദികളും താഴേപ്പറയുന്ന ലിങ്ക് വായിക്കുക..നിങ്ങൾക്കിതിനെ പ്രതിരോധിക്കാം, വിലകുറഞ്ഞ വാക്കുകൾ കൊണ്ട് ആക്ഷേപിക്കാം എന്നാലും യാഥാർത്ഥ്യം യാഥാർത്ഥ്യ മാവാതിരിക്കില്ലല്ലോ.ഒരു നുണ പത്തുപ്രാവശ്യം ആവർത്തിച്ചാൽ അത് സത്യമായി മാറും എന്ന് പറഞ്ഞത് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ഗീബൽ സ് ആയിരുന്നു.അസത്യത്തെ പ്രശ്ചന്ന രൂപത്തിൽ സത്യമാക്കാൻ ശ്രമിച്ച നാസികളുടെ ഒരു തന്ത്രമായിരുന്നു ആ വാചകം,..ഈ കാലഘട്ടത്തിലും അഭിനവ ഗീബൽ സുമാർ ഇതാവർത്തിച്ചു കൊണ്ടിരിക്കുന്നു..നമ്മൾ രചിക്കുന്ന വാക്കുകളും വാചകങ്ങളും നമ്മുടെ ഹൃദയ മാണ് ,നമ്മുടെ രൂപമാണ്..,ആ യഥാർത്ഥ രൂപം വാക്കുകളിലൂടെ കൂടുതൽ വ്യക്തത വരട്ടെ...www.prasanth-ab.blogspot.com..മറുപടിയും, നിലപാടും
      അടുത്തപേജിൽ വായിക്കുക ,.ചരിത്രത്തിന്റെ കറുത്ത സത്യങ്ങളിലൂടെ ..